സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് കേന്ദ്രം അർഹമായ തുക നൽകുന്നില്ലെന്ന് ധനമന്ത്രി ബാലഗോപാൽ

balagopal

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി കേന്ദ്രം അർഹമായ തുക നൽകുന്നില്ലെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ. പദ്ധതിയുടെ സംസ്ഥാന വിഹിതം കേരളം നൽകി. സാങ്കേതികത്വം പറഞ്ഞ് ഈ പണം മുടക്കുന്നു. പല മേഖലകളിലും കേന്ദ്രം പണം നൽകാതെ ശ്വാസം മുട്ടിക്കുന്നു. ഏറ്റവും കൂടുതൽ കേന്ദ്ര പണം കിട്ടാനുള്ള ഒരു സംസ്ഥാനം കേരളമാണ്. സംസ്ഥാനം ഒരു പദ്ധതിയുടെ പണവും വെട്ടികുറച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

യുഡിഎഫ് എംപിമാർ ആർക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കണം.യുഡിഎഫ് എംപിമാർ കേരളത്തിന് വേണ്ടി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണം.എംപി മാർ പാർലമെന്റിൽ വിഷയം ഉന്നയിക്കണം. മാധ്യമങ്ങളുടെ സഹായവും ഇക്കാര്യത്തിൽ ആവശ്യമുണ്ടെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.
 

Share this story