സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

rain

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ ഇന്നും യെല്ലോ അലർട്ടാണ്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. രാത്രി മുതൽ വിവിധ ഇടങ്ങളിൽ മഴ തുടരുന്നുണ്ട്

കോഴിക്കോട് ഇരുവഞ്ഞിപ്പുഴയിലെ ആനക്കാംപോയിൽ ഭാഗത്ത് മലവെള്ളപ്പാച്ചിലുണ്ടായി. കോഴിക്കോട് നഗരത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ചാത്തമംഗലം കെട്ടാങ്ങലിൽ നിർത്തിയിട്ട കാറിന് മുകളിൽ മരം വീണു. തിരുവനന്തപുരം പൊഴിയൂരിൽ കടലാക്രമണത്തിൽ ആറ് വീടുകൾ പൂർണമായി തകർന്നു. 37 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുകയാണ്. പതിനഞ്ചിന് ചുഴലിക്കാറ്റ് കര തൊടും. കച്ച്, സൗരാഷ്ട്ര തീരത്ത് ജാഗ്രതാ നിർദേശം നൽകി. അപകടസാധ്യതാ മേഖലകളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നുണ്ട്.
 

Share this story