സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

rain

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ കേരളാ, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. 

ഉച്ചയ്ക്ക് ശേഷം തീരപ്രദേശങ്ങളിലും ഇടനാടുകളിലും മഴ ലഭിക്കും. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ രണ്ടാംഘട്ട മൺസൂൺ പ്രവചനപ്രകാരം ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള സീസണിൽ കേരളത്തിൽ സാധരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് പറയുന്നത്.
 

Share this story