ചാന്ദ്‌നിയുടെ കൊലപാതകം ദാരുണ സംഭവമെന്ന് മന്ത്രി പി രാജീവ്; ശക്തമായ നടപടിയെന്ന് മന്ത്രി വീണ
Jul 29, 2023, 15:59 IST

ആലുവയിലെ അഞ്ച് വയസ്സുകാരി ചാന്ദ്‌നി കുമാരിയുടെ കൊലപാതകം ദാരുണ സംഭവമെന്ന് മന്ത്രി പി രാജീവ്. പ്രതിയെ വേഗത്തിൽ പിടികൂടി. കുട്ടിയെ തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്താണ് പ്രതിയുടെ ലക്ഷ്യമെന്ന് അറിയണമെന്നും മന്ത്രി പറഞ്ഞു. വളരെ വേദനിപ്പിക്കുന്ന സംഭവമെന്നായിരുന്നു ആരോഗ്യമന്ത്രി വീണ ജോർജിന്റെ പ്രതികരണം. കുട്ടിയെ തിരിച്ച് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. കുറ്റകൃത്യത്തിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു
പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് ഡിഐജി ശ്രീനിവാസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി കൊണ്ടിരിക്കുകയാണ്. കൊലപാതകത്തെ കുറിച്ച് കൂടുതൽ പറയാനാകില്ല. കുട്ടിയുടെ ശരീരത്തിൽ മുറിവുകളുണ്ട്. പീഡനം നടന്നോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ഡിഐജി പറഞ്ഞു.