ചന്ദ്രബോസ് വധക്കേസ്: നിഷാമിന് വധശിക്ഷ നൽകണമെന്ന അപ്പീൽ സുപ്രീം കോടതിയിൽ അടുത്താഴ്ച

Nisham

ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിന് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം നൽകിയ അപ്പീൽ ഒരാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ സുപ്രീം കോടതി മാറ്റി. നിഷാമുമായി ബന്ധപ്പെട്ട് സംസ്ഥാനം സമർപ്പിച്ച അധികരേഖയിൽ മറുപടി നൽകാൻ എതിർഭാഗം സമയം ചോദിച്ചതിനാലാണ് കേസ് മാറ്റിയത്. 

നിഷാം സ്ഥിരം കുറ്റവാളിയാണെന്നും മുൻകാല ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്ന വ്യക്തിയാണെന്നും രേഖകളിൽ വ്യക്തമാക്കുന്നു. നിഷാമിനെതിരായ പതിനേഴ് കേസുകളുടെ വിവരങ്ങളും സർക്കാർ കോടതിയിൽ സമർപ്പിച്ചിരുന്നു.
 

Share this story