അണികൾ സമാധാനം നിലനിർത്തണമെന്ന് ചന്ദ്രശേഖർ ആസാദ്

azad

രാജ്യത്തുടനീളമുള്ള അണികൾ സമാധാനം നിലനിർത്തണമെന്ന് അഭ്യർത്ഥിച്ച് ഉത്തരപ്രദേശിൽ വെടിയേറ്റ് ചികിത്സയിലുള്ള ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്.

പെട്ടെന്നുള്ള ആക്രമണം പ്രതീക്ഷിച്ചിരുന്നില്ല. രാജ്യത്തുടനീളമുള്ള അനുഭാവികളോട് സമാധാനം നിലനിർത്താൻ അഭ്യർത്ഥിക്കുകയാണ്. ഞങ്ങളുടെ പോരാട്ടം ഭരണഘടനയുടെ വഴിയിലൂടെയായിരിക്കും എന്നും അദ്ദേഹം അറിയിച്ചു.

Share this story