പുതുപ്പള്ളിയിൽ ഭൂരിപക്ഷം 37,000 കടത്തി ചാണ്ടി ഉമ്മൻ; ഒരു ഘട്ടത്തിലും ലീഡ് നേടാനാകാതെ ജെയ്ക്ക്

puthuppally

പുതുപ്പള്ളിയിൽ കനത്ത യുഡിഎഫ് തരംഗം. വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 37,000 കടന്നു. നിലവിൽ 37,022 വോട്ടുകളുടെ ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മനുള്ളത്. ഒരു ഘട്ടത്തിൽ പോലും ചാണ്ടി ഉമ്മന് ഭീഷണി ഉയർത്താൻ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസിന് സാധിച്ചില്ല

ഒരിടത്തും ലീഡ് നേടാനാകാതെ ജെയ്ക്ക് സി തോമസ് വിയർക്കുന്ന കാഴ്ചയാണ് പുതുപ്പള്ളിയിൽ കാണാനായത്. മൂന്നാമങ്കത്തിന് ഇറങ്ങിയ ജെയ്ക്ക് സി തോമസിന് ഒരു ഘട്ടത്തിൽ പോലും പ്രതീക്ഷക്ക് വകയുണ്ടായിരുന്നില്ല. സിപിഎമ്മിന്റെ കോട്ടകളിൽ പോലും ചാണ്ടി ഉമ്മനാണ് ലീഡ് ലഭിച്ചത്. ജെയ്ക്ക് പ്രതീക്ഷ വെച്ച മണർകാടും ചാണ്ടി ഉമ്മനാണ് ലീഡ് ലഭിച്ചത്.
 

Share this story