ചാണ്ടി ഉമ്മൻ നാമനിർദേശ പത്രിക സമർപ്പിച്ചു; കെട്ടിവെക്കാനുള്ള പണം നൽകിയത് സിഒടി നസീറിന്റെ ഉമ്മ
Aug 17, 2023, 12:04 IST

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ നാമനിർദേശ പത്രിക സമർപ്പിച്ചു. പുതുപ്പള്ളി മണ്ഡലം ഉപവരണാധികാരിയുടെ ഓഫീസായ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലാണ് ചാണ്ടി ഉമ്മൻ പത്രിക സമർപ്പിച്ചത്. മുതിർന്ന കോൺഗ്രസ് നേതാക്കളും ചാണ്ടി ഉമ്മനെ അനുഗമിച്ചു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് കല്ലെറിഞ്ഞ കേസിലെ പ്രതി സിഒടി നസീറിന്റെ ഉമ്മയാണ് ചാണ്ടി ഉമ്മന് കെട്ടിവെക്കാനുള്ള പണം നൽകിയത്. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസ് ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. എൻഡിഎ സ്ഥാനാർഥി ലിജിൻ ലാലും ഇന്ന് പത്രിക സമർപ്പിക്കും.