വികസന സംവാദത്തിന് ചാണ്ടി ഉമ്മനെ വിനയത്തോടെ വീണ്ടും ക്ഷണിക്കുന്നുവെന്ന് ജെയ്ക്ക് സി തോമസ്

jaik

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പ്രചാരണത്തിന് മന്ത്രിമാരെ ഇറക്കാൻ പേടിയില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസ്. 21 സംവാദങ്ങളിൽ മന്ത്രിമാർ പങ്കെടുക്കും. സംവാദത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്ന ആലോചനയിലാണ് യുഡിഎഫ്. വികസന സംവാദത്തിന് ചാണ്ടി ഉമ്മനെ വീണ്ടും വിനയത്തോടെ ക്ഷണിക്കുന്നുവെന്നും ജെയ്ക്ക് പറഞ്ഞു

അതേസമയം തൃക്കാക്കരയിലും പാലായിലും കണ്ടതു പോലെ മന്ത്രിമാരെ ഒന്നടങ്കം പുതുപ്പള്ളിയിൽ ഇറക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് സിപിഎം. മണ്ഡലത്തിൽ താമസിക്കുന്ന മന്ത്രി വി എൻ വാസവൻ പ്രചാരണത്തിന് ചുക്കാൻ പിടിച്ച് ഒപ്പമുണ്ടാകും. പാർട്ടിയിൽ നിന്നും പി കെ ബിജുവിനും കെ കെ ജയചന്ദ്രനുമാണ് പ്രചാരണ ചുമതല.
 

Share this story