ചാണ്ടി ഉമ്മൻ നിയമസഭയിൽ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു
Sep 11, 2023, 10:55 IST

ചാണ്ടി ഉമ്മൻ നിയമസഭയിൽ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ ചോദ്യോത്തര വേളയ്ക്ക് ശേഷം പത്ത് മണിയോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ 37,719 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മൻ വിജയിച്ചത്.
അമ്മ മറിയാമ്മ, സഹോദരി മറിയം എന്നിവർ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. മറ്റൊരു സഹോദരി അച്ചു ഉമ്മൻ വിദേശത്തേക്ക് മടങ്ങിയിരുന്നു.