കൗണ്ടിംഗ് ദിനത്തിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച് ചാണ്ടി ഉമ്മൻ; റെക്കോർഡ് ഭൂരിപക്ഷം കിട്ടുമെന്ന് തിരുവഞ്ചൂർ
Sep 8, 2023, 07:38 IST

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനത്തിൽ ഉമ്മൻചാണ്ടിയുടെ കല്ലറയും പുതുപ്പള്ളി പള്ളിയും സന്ദർശിച്ച് ചാണ്ടി ഉമ്മൻ. ഇതിന് ശേഷമാണ് ചാണ്ടി ഉമ്മൻ കൗണ്ടിംഗ് സെന്ററിലേക്ക് പോയത്. എല്ലാം വോട്ടിംഗ് മെഷീൻ പറയുമെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ശുഭപ്രതീക്ഷയാണ് ഉള്ളതെന്നും ചാണ്ടി പറഞ്ഞു
പുതുപ്പള്ളി ചാണ്ടി ഉമ്മന് റെക്കോർഡ് ഭൂരിപക്ഷം നൽകുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും പ്രതികരിച്ചു. വരുന്ന പതിനൊന്നാം തീയതി കേരളാ നിയമസഭയിൽ നടക്കാൻ പോകുന്നത് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞയാണ്. പോളിംഗ് ദിനത്തിൽ കണ്ട സ്ത്രീകളടക്കമുള്ള വോട്ടർമാരുടെ ഒഴുക്ക് സർക്കാർ വിരുദ്ധ വികാരത്തിന്റെ പ്രതിഫലനമാണെന്നും തിരുവഞ്ചൂർ പറഞ്ഞു.