പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ 25,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് കെ മുരളീധരൻ

muraleedharan

പുതുപ്പള്ളിയിൽ അവസാന ഘട്ടത്തിലും യുഡിഎഫ് തന്നെയാണ് മുന്നിലെന്ന് കെ മുരളീധരൻ എംപി. 25,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ചാണ്ടി ഉമ്മൻ വിജയിക്കും. തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ആശങ്കയില്ലെന്നും നല്ല അടുക്കും ചിട്ടയോടുമുള്ള പ്രവർത്തനങ്ങളാണ് യുഡിഎഫ് നടത്തുന്നതെന്നും കെ മുരളീധരൻ പറഞ്ഞു

ഉമ്മൻ ചാണ്ടി കഴിഞ്ഞ 53 വർഷമായി മണ്ഡലത്തിൽ ചെയ്ത നല്ല കാര്യങ്ങൾ മുൻനിർത്തി ജനങ്ങൾ വോട്ട് ചെയ്യും. ധീരജ് കൊലക്കേസ് പ്രതി നിഖിൽ പൈലി യുഡിഎഫ് പ്രചാരണത്തിന് ഇല്ല. യുഡിഎഫിന് മികച്ച പ്രചാരകരുണ്ടെന്നും മുരളീധരൻ പറഞ്ഞു.
 

Share this story