ചരിത്രക്കുതിപ്പോടെ വിജയമുറപ്പിച്ച് ചാണ്ടി ഉമ്മൻ; ലീഡ് മുപ്പതിനായിരം കടന്നു

chandy

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ വിജയമുറപ്പിച്ച് മുന്നേറുന്നു. നിലവിൽ 30,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മൻ മുന്നേറുന്നത്

31,276 വോട്ടുകളുടെ ലീഡാണ് വോട്ടെണ്ണൽ തുടരുമ്പോൾ ചാണ്ടി ഉമ്മനുള്ളത്. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കിയാണ് ചാണ്ടി ഉമ്മൻ മുന്നേറുന്നത്. നാലാം റൗണ്ട് കഴിയുമ്പോൾ തന്നെ ഉമ്മൻ ചാണ്ടിക്ക് ലഭിച്ച ആകെ ഭൂരിപക്ഷത്തെയും മറികടന്ന് ലീഡ് കുത്തനെ ഉയരുകയാണ്. 13 റൗണ്ടുകളിലായാണ് വോട്ടെണ്ണുന്നത്.

പോസ്റ്റൽ വോട്ടുകളിലും ചാണ്ടി ഉമ്മൻ തന്നെയായിരുന്നു മുന്നിൽ. ചാണ്ടി ഉമ്മന് 5686 വോട്ടുകളും എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസിന് 3012 വോട്ടുകളും എൻഡിഎ സ്ഥാനാർഥി ലിജിൻ ലാലിന് 397 വോട്ടുകളുമാണ് ലഭിച്ചത്. രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്.
 

Share this story