മുഖ്യമന്ത്രി എത്തുന്നതിന് മുമ്പ് കേരളാ ഹൗസിൽ വെച്ച ചാണ്ടി ഉമ്മന്റെ ഫ്‌ളക്‌സ് ബോർഡ് നീക്കി

chandy
മുഖ്യമന്ത്രി പിണറായി വിജയൻ കേരളാ ഗസ്റ്റ് ഹൗസിൽ എത്തുന്നതിന് തൊട്ടുമുമ്പ് ചാണ്ടി ഉമ്മന്റെ ഫ്‌ളക്‌സ് ബോർഡ് നീക്കി. കേരളാ ഹൗസിലെ പ്രധാന ഗേറ്റിന് മുന്നിൽ ചാണ്ടി ഉമ്മന് അഭിവാദ്യം ചെയ്ത് കോൺഗ്രസ് അനുകൂല എൻജിഒ അസോസിയേഷനാണ് ബോർഡ് വെച്ചത്. ഇതാണ് മുഖ്യമന്ത്രി എത്താനിരിക്കെ നീക്കം ചെയ്യണമെന്ന് അധികൃതർ ആവശ്യപ്പെട്ടിരുന്നെങ്കിലും നീക്കിയിരുന്നില്ല. തുടർന്ന് കേരളാ ഹൗസ് അധികൃതരാണ് ഫ്‌ളക്‌സ് ബോർഡ് നീക്കിയതന്ന് അസോസിയേഷൻ ഭാരവാഹികൾ ആരോപിക്കുന്നു. മുഖ്യമന്ത്രിക്ക് അഭിവാദ്യം അർപ്പിച്ച് കേരളാ എൻജിഒ യൂണിയൻ പ്രവർത്തകർ വെച്ച ബോർഡ് ഇവിടെ തന്നെയുണ്ട്.
 

Share this story