ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം അമ്പതിനായിരം കടക്കും; സർക്കാർ വിരുദ്ധ വികാരം അലയടിച്ചു: ചെന്നിത്തല
Sep 8, 2023, 10:27 IST

പുതുപ്പള്ളയിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം അമ്പതിനായിരം കടക്കുമെന്ന് ആവർത്തിച്ച് രമേശ് ചെന്നിത്തല. അയർകുന്നത്ത് ഉമ്മൻ ചാണ്ടിക്ക് കിട്ടിയതിനേക്കാൾ വോട്ട് ചാണ്ടിക്ക് കിട്ടി. ഇടതുപക്ഷ ഭരണത്തിന്റെ ആണിക്കല്ല് ഇളക്കുന്ന മുന്നേറ്റമാണ് ഉണ്ടായത്. സർക്കാർ വിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പിൽ കണ്ടത്.
മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തിനും അഴിമതിക്കും എതിരായ ജനവികാരം പ്രകടമായെന്നും ദുർഭരണത്തിനെതിരെ ജനം വോട്ട് ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. അതേസമയം റെക്കോർഡ് ഭൂരിപക്ഷത്തിലേക്കാണ് ചാണ്ടി ഉമ്മൻ പോകുന്നത്. നിലവിൽ അദ്ദേഹത്തിന്റെ ലീഡ് 36,224 കടന്നിട്ടുണ്ട്.