പുതുപ്പള്ളിക്ക് നന്ദി പറയാൻ ഇന്ന് മണ്ഡലത്തിൽ ചാണ്ടി ഉമ്മന്റെ പദയാത്ര

chandy

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തിൽ ജനങ്ങൾക്ക് നന്ദി പറയാൻ ചാണ്ടി ഉമ്മൻ ഇന്ന് മണ്ഡലത്തിൽ ഉടനീളം പദയാത്ര നടത്തും. രാവിലെ എട്ട് മണിക്ക് വാകത്താനത്ത് നിന്ന് ആരംഭിച്ച പദയാത്ര മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിലൂടെ കടന്നുപോകും. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായിരുന്ന ചാണ്ടി ഉമ്മൻ ഭാരത് ജോഡോ യാത്രയുടെ വാർഷികത്തിന്റെ കൂടി ഭാഗമായാണ് പദയാത്ര സംഘടിപ്പിക്കുന്നത്.

തെരഞ്ഞെടുപ്പിൽ 37,719 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മൻ ജയിച്ചത്. തുടക്കം മുതലെ ആധിപത്യം പുലർത്തിയായിരുന്നു ചാണ്ടിയുടെ വിജയം. മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമെന്ന റെക്കോർഡും ചാണ്ടി ഉമ്മൻ സ്വന്തമാക്കി. തിങ്കളാഴ്ചയാണ് എംഎൽഎയായി ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്യുന്നത്.
 

Share this story