ചങ്ങരംകുളത്ത് സിപിഎം അംഗത്തെ സംസ്‌കാരിക കേന്ദ്രത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Jun 12, 2023, 15:23 IST

മലപ്പുറം ചങ്ങരംകുളത്ത് സിപിഎം അംഗത്തെ സാംസ്‌കാരിക നിലയത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലംകോട് സ്വദേശി പുലാക്കൂട്ടത്തിൽ കൃഷ്ണകുമാർ(47)ആണ് മരിച്ചത്. സിപിഎം നിയന്ത്രണത്തിലുള്ള എകെജി സാംസ്‌കാരിക കേന്ദ്രത്തിലാണ് കൃഷ്ണകുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ചങ്ങരംകുളം കാർഷിക വികസന ബാങ്ക് ജീവനക്കാരനാണ്. സാമ്പത്തിക ബുദ്ധിമുട്ട് കൃഷ്ണകുമാർ അനുഭവിച്ചിരുന്നതായി പോലീസ് പറയുന്നു.