കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

police line

കൊയിലാണ്ടി ഊരള്ളൂരിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കരിക്കുളത്ത് നിന്ന് കാണാതായ രാജീവന്റെ മൃതദേഹമാണിത്. ഭാര്യയെത്തിയാണ് മൃതദേഹം സ്ഥിരീകരിച്ചത്. പെയിന്റിംഗ് തൊഴിലാളിയായ ഇയാളെ ഒരാഴ്ചയായി കാണാനില്ലായിരുന്നു. ഭാര്യ പരാതിപ്പെട്ടത് പ്രകാരം തെരച്ചിൽ നടത്തിയിരുന്നു

ഊരള്ളൂർ നടുവണ്ണൂർ റോഡിൽ വയലിന് സമീപത്തായി കത്തിക്കരിഞ്ഞ നിലയിൽ രണ്ട് കാലുകളാണ് ആദ്യം കണ്ടത്. ഡ്രോൺ ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് ബാക്കി ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. അരയ്ക്ക് മുകളിലുള്ള ഭാഗവും കാലുകളും മാത്രമാണ് കണ്ടെത്തിയത്. മനുഷ്യശരീരം കത്തിച്ചെന്ന് വ്യക്തമാകുന്ന തെളിവുകളും കണ്ടെത്തിയിട്ടുണ്ട്.
 

Share this story