അന്വേഷണം പിണറായി വിജയനിലേക്കും എത്തും; മുഖ്യമന്ത്രിക്ക് ഒന്നും പറയാനില്ലാതായെന്ന് ചെന്നിത്തല

അന്വേഷണം പിണറായി വിജയനിലേക്കും എത്തും; മുഖ്യമന്ത്രിക്ക് ഒന്നും പറയാനില്ലാതായെന്ന് ചെന്നിത്തല

എം ശിവശങ്കറെ അഞ്ചാം പ്രതിയാക്കി എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തതോടെ അന്വേഷണം മുഖ്യമന്ത്രിയിലേക്കും പോകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയൻ കള്ളക്കടത്ത് കേസിലും മറ്റും പെടുന്നതിൽ ഞങ്ങൾക്ക് പ്രശ്‌നമില്ല. പക്ഷേ കേരളത്തിന്റെ മുഖ്യമന്ത്രിയിലേക്ക് പോകുമ്പോഴാണ് പ്രശ്‌നം

പിണറായിക്ക് ജനങ്ങളോട് ഒന്നും പറയാനില്ലാതായി. ഞാൻ ഉന്നയിച്ച ഓരോ ആരോപണവും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടതാണ്. ബെവ്‌കോ ആപ്പ്, ഇ മൊബിലിറ്റി, പമ്പ മണൽക്കടത്ത് ഇതെല്ലാം ഉദാരണങ്ങൾ മാത്രം. സിപിഐ നേതാവ് കാനം രാജേന്ദ്രൻ അടക്കം ശിവശങ്കറെ മാറ്റിനിർത്താൻ പറഞ്ഞിരുന്നു. പക്ഷേ മാറ്റിയില്ല. ഇത് മന:സാക്ഷി സൂക്ഷിപ്പുകാരനായതു കൊണ്ടല്ലേ എന്നും ചെന്നിത്തല ചോദിച്ചു

സ്വപ്നയെ അറിയില്ലെന്ന് പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയെ ആറ് തവണ കണ്ടുവെന്നാണ് സ്വപ്‌ന പറഞ്ഞത്. ഇതിന്റെ തെളിവ് നശിപ്പിക്കാൻ വേണ്ടിയാണ് സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചത്. ചില കാര്യങ്ങൽ മാത്രം മുഖ്യമന്ത്രിക്ക് ഓർമയില്ലാതാകുന്നുവെന്നും ചെന്നിത്തല പരിഹസിച്ചു.

Share this story