ചെന്നിത്തലക്ക് അർഹതപ്പെട്ട സ്ഥാനം കിട്ടിയില്ലെന്ന് കെ സുധാകരൻ; കൂടുതൽ സ്ഥാനങ്ങൾ ലഭിക്കാൻ സാധ്യത
Aug 21, 2023, 16:54 IST

കോൺഗ്രസ് പ്രവർത്തക സമിതിയിൽ രമേശ് ചെന്നിത്തലക്ക് അർഹതപ്പെട്ട സ്ഥാനം കിട്ടിയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പൂർണമായും അർഹതപ്പെട്ട സ്ഥാനം കിട്ടിയെന്ന് പറയില്ല. ശശി തരൂർ പരിഗണിക്കേണ്ട ആൾ തന്നെയാണ്. അതിൽ പരാതിയില്ല. താൻ നിർദേശിച്ച പേരുകൾ പട്ടികയിലുണ്ട്. പ്രവർത്തക സമിതി പട്ടികയിൽ രമേശ് ചെന്നിത്തലക്ക് അതൃപ്തിയില്ല. കൂടുതൽ സ്ഥാനങ്ങൾ ലഭിക്കാൻ സാധ്യതയുണ്ടെന്നും സുധാകരൻ പറഞ്ഞു
പുതുപ്പള്ളി തെരഞ്ഞെടുപ്പാണ് തന്റെ മുന്നിൽ ഇപ്പോഴുള്ള മുഖ്യ അജണ്ട എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. മറ്റൊരു വിഷയവും തന്റെ മുന്നിൽ ഇല്ല. മറ്റ് കാര്യങ്ങൾ സംബന്ധിച്ച് ആറാം തീയതിക്ക് ശേഷം പ്രതികരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.