പ്രതിപക്ഷ നേതാക്കളെ പിണറായി ഓലപ്പാമ്പ് കാട്ടി വിരട്ടേണ്ടെന്ന് ചെന്നിത്തല
Jun 13, 2023, 14:53 IST

കെ. സുധാകരനെതിരെ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്ത നടപടി തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാക്കളെ പിണറായി ഓലപ്പാമ്പ് കാട്ടി വിരട്ടേണ്ട. അഴിമതിയിലും കെടുകാര്യസ്ഥതയിലും മുഖം നഷ്ടപ്പെട്ട സർക്കാരും പാർട്ടിയും ജനശ്രദ്ധ തിരിക്കാനായാണ് കെ. സുധാകരനെതിരെ കേസെടുത്ത് പൊറാട്ട് നാടകം കളിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഇത് കൊണ്ടൊക്കെ പ്രതിപക്ഷത്തിന്റെ വായ അടപ്പിക്കാമെന്ന് കരുതുന്ന പിണറായിയും ഗോവിന്ദൻ മാഷും മൂഢസ്വർഗ്ഗത്തിലാണ്. സർക്കാരിനെ വിമർശിക്കുന്നവരെ കേസിൽ കുടുക്കുന്ന മോദി സർക്കാരിന്റെ ഫാസിസ്റ്റ് മനോഭാവം തന്നെയാണ് പിണറായി വജയനും കൈക്കൊള്ളുന്നതെന്നും ചെന്നിത്തല പറഞ്ഞു.