സ്‌കൂളുകളുടെ ഭൗതിക സാഹചര്യം മാറിയെന്ന് മുഖ്യമന്ത്രി; പുതിയ അധ്യയന വർഷത്തിന് തുടക്കം

cm

സംസ്ഥാനതല പ്രവേശനോത്സവം മലയൻകീഴ് സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സ്‌കൂളുകളുടെ ഭൗതിക സാഹചര്യം മാറിയെന്നും പാഠപുസ്തകത്തിന് പുറത്തുള്ള അറിവുകൾ കുട്ടികൾക്ക് പൊതുവിദ്യാലയങ്ങളിൽ നിന്ന് നേടാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തവണ മൂന്ന് ലക്ഷത്തോളം കുട്ടികളാണ് പുതുതായി ഒന്നാം ക്ലാസിൽ ചേർന്നത്. 

2016ൽ അഞ്ച് ലക്ഷത്തോളം കുട്ടികളാണ് പൊതുവിദ്യാലയങ്ങളിൽ നിന്ന് കൊഴിഞ്ഞുപോയിരുന്നത്. എന്നാൽ കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ തിരികെ എത്തിയത് പത്ത് ലക്ഷത്തോളം കുട്ടികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലൊടിഞ്ഞ ബെഞ്ചും ചോർന്നൊലിക്കുന്ന കെട്ടിടത്തിനും വിണ്ടുകീറിയ നിലത്തിനും പകരം ഇന്നുള്ളത് സ്മാർട്ട് സ്‌കൂളുകളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇനി മുതൽ മധ്യവേനലവധി ഏപ്രിൽ ആറ് മുതൽ ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ക്ലാസുകൾ ജൂൺ ഒന്നിന് തന്നെ ആരംഭിക്കും.
 

Share this story