മൈക്ക് കേസിൽ മുഖ്യമന്ത്രിയുടെ ഇടപടൽ; ഒരു നടപടിയും പാടില്ലെന്ന് പോലീസിന് നിർദേശം
Updated: Jul 26, 2023, 12:21 IST

മൈക്ക് കേസിൽ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. സുരക്ഷാ പരിശോധന അല്ലാതെ ഒരു നടപടിയും ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി നിർദേശം നൽകി. പോലീസിനാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. അതേസമയം മൈക്ക് തടസ്സപ്പെടുത്തിയത് മനപ്പൂർവമെന്നാണ് എഫ്‌ഐആറിൽ പറയുന്നത്
പൊതുസുരക്ഷയിൽ വീഴ്ചയുണ്ടാക്കണമെന്ന് ഉദ്ദേശിച്ചിരുന്നതായും പോലീസ് പറയുന്നു. മൈക്കും മറ്റ് ഉപകരണങ്ങളും പോലീസ് വിദഗ്ധ പരിശോധനക്ക് അയക്കും. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റും പരിശോധന നടത്തും.