ആരോപണങ്ങളിൽ മുഖ്യമന്ത്രിക്ക് മൗനം; പിണറായി നരേന്ദ്രമോദിക്ക് പഠിക്കുകയാണെന്ന് ബെന്നി ബെഹന്നാൻ

benny

ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരന്റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി മൗനം തുടരുന്നതിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് ബെന്നി ബെഹന്നാൻ. കഴിഞ്ഞ കുറേ നാളായി ഉയരുന്ന ആരോപണങ്ങളിൽ മുഖ്യമന്ത്രി മൗനത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയൻ നരേന്ദ്രമോദിക്ക് പഠിക്കുകയാണ്. എംപിയായ താൻ ഡിജിപിക്ക് പരാതി നൽകിയിട്ട് ഇന്നേ വരെ മറുപടി കിട്ടിയില്ലെന്നും ബെന്നി ബെഹന്നാൻ പറഞ്ഞു

കേന്ദ്രസർക്കാർ എംപിമാർക്ക് കൃത്യമായ മറുപടി നൽകുന്നുണ്ട്. എന്നാൽ കേരളത്തിൽ ഡിജിപി മറുപടി നൽകുന്നില്ല. വ്യക്തിപരമായി താൻ ആരെയും ആക്ഷേപിച്ചിട്ടില്ല. എന്നാൽ സിപിഎം സംസ്ഥാന സെക്രട്ടറി എന്ത് പറഞ്ഞാലും മാധ്യമങ്ങൾക്കെതിരെ തിരിയുകയാണ്. ചില മാധ്യമങ്ങളുടെ പേര് പറഞ്ഞാണ് ആക്ഷേപം ഉന്നയിക്കുന്നത്. കോൺഗ്രസ് നേതാക്കൾക്കെതിരായ കേസുകൾ നിയമപരമായി നേരിടും. കൈതോലപ്പായ കൊണ്ട് മറച്ചാലും ഒന്നും മറയ്ക്കാൻ കഴിയില്ലെന്നും ബെന്നി ബെഹന്നാൻ പറഞ്ഞു.
 

Share this story