ചീഫ് സെക്രട്ടറി വിപി ജോയിയും സംസ്ഥാന പോലീസ് മേധാവി അനിൽകാന്തും ഇന്ന് വിരമിക്കും
Jun 30, 2023, 08:46 IST

ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വി പി ജോയിയും സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്ന് അനിൽ കാന്തും ഇന്ന് വിരമിക്കും. പോലീസ് ആസ്ഥാനത്ത് അനിൽകാന്തിന് ഔദ്യോഗിക യാത്രയയപ്പ് നൽകും. പുതിയ ചീഫ് സെക്രട്ടറിയായി വി വേണുവും പോലീസ് മേധാവിയായി ഷെയ്ഖ് ദർവേഷ് സാഹിബും ഇന്ന് വൈകുന്നേരം ചുമതലയേറ്റെടുക്കും.
വിപി ജോയിയുടെയും അനിൽകാന്തിന്റെയും യാത്രയയപ്പ് ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാല് മണിക്ക് ദർബാർ ഹാളിലാണ് ചടങ്ങുകൾ.