അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു

baby

അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. ഷോളയൂർ വെള്ളകുളത്തെ മണികണ്ഠൻ-ദീപ ദമ്പതികളുടെ ഒരു ദിവസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്. ജന്മനാ ഹൃദയസംബന്ധമായ രോഗമുണ്ടായിരുന്നു

തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് കുഞ്ഞ് മരിച്ചത്. ജൂലൈ നാലിനാണ് ദീപയെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇന്നലെ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. ദീപ അരിവാൾ രോഗബാധിതയാണ്.
 

Share this story