തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ കേസ് ഗൗരവമുള്ളതെന്ന് ബാലാവകാശ കമ്മീഷൻ

Baby

തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ കേസ് ഗൗരവമുള്ളതെന്ന് ബാലാവകാശ കമ്മീഷൻ. കേസിന്റെ എല്ലാ വശങ്ങളും പരിശോധിക്കാൻ പോലീസിന് നിർദേശം നൽകി. കുഞ്ഞിന്റെ യഥാർഥ മാതാപിതാക്കളെ കണ്ടെത്താനുള്ള നടപടികൾ പോലീസ് തുടരുകയാണ്. കേസിലെ തുടർന നടപടികൾ ചർച്ച ചെയ്യാൻ ബാലാവകാശ കമ്മീഷൻ അടിയന്തര യോഗം വിളിച്ചിരുന്നു

കുഞ്ഞിന്റെ യഥാർഥ മാതാപിതാക്കളെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് പോലീസ്. യുവതി ആശുപത്രിയിൽ നൽകിയിരുന്നത് പൊഴിയൂർ സ്വദേശിയായ ഒരാളുടെ പേരിലുള്ള മൊബൈൽ നമ്പറാണ്. കുഞ്ഞിനെ വാങ്ങിയ സ്ത്രീയുടെ മൊഴി പോലീസ് പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല.
 

Share this story