കുട്ടികളുടെ ഘോഷയാത്രകൾ രാവിലെ 10ന് മുമ്പ് അവസാനിപ്പിക്കണം: ബാലാവകാശ കമ്മീഷന്‍

Rubablic

തിരുവനന്തപുരം : റി​പ്പ​ബ്ലി​ക്ക് ദി​നാ​ഘോ​ഷം, സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളി​ൽ കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു ന​ട​ത്തു​ന്ന ഘോ​ഷ​യാ​ത്ര​ക​ൾ രാ​വി​ലെ 8ന് ​ആ​രം​ഭി​ച്ച് 10ന് ​മു​മ്പ് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു ബാ​ലാ​വ​കാ​ശ ക​മ്മി​ഷ​ൻ ഉ​ത്ത​ര​വ്. ഏ​റ്റ​വും മു​ൻ​പി​ൽ കു​ട്ടി​ക​ളും കു​ട്ടി​ക​ളു​ടെ ഏ​റ്റ​വും പി​റ​കി​ലാ​യി ജ​ന​പ്ര​തി​നി​ധി​ക​ളും മ​റ്റു​ള്ള​വ​രും എ​ന്ന ത​ര​ത്തി​ൽ ഘോ​ഷ​യാ​ത്ര​ക​ൾ ക്ര​മീ​ക​രി​ക്ക​ണം.

ഘോ​ഷ​യാ​ത്ര​ക​ളി​ൽ കു​ട്ടി​ക​ളു​ടെ ഉ​ത്ത​മ​താ​ത്പ​ര്യം സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്നു എ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നും ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മി​ഷ​ൻ അം​ഗം റെ​നി ആ​ന്‍റ​ണി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ൽ നി​ർ​ദേ​ശി​ച്ചു. പൊ​തു വി​ദ്യാ​ഭ്യാ​സം, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണം, ന​ഗ​ര​കാ​ര്യം എ​ന്നീ വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​രും പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്റ്റ​റും ഉ​ത്ത​ര​വി​ന്മേ​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും ന​ട​പ​ടി റി​പ്പോ​ർ​ട്ട് 30 ദി​വ​സ​ത്തി​ന​കം ക​മ്മി​ഷ​നു ല​ഭ്യ​മാ​ക്കാ​നും നി​ർ​ദേ​ശി​ച്ചു.

ക​രു​നാ​ഗ​പ്പ​ള്ളി ഗേ​ൾ​സ് ഹൈ​സ്‌​കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളെ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ചു​ട്ടു​പൊ​ള്ളു​ന്ന വെ​യി​ലി​ൽ, ഭ​ക്ഷ​ണ​വും കൂ​ടി​വെ​ള്ള​വും ന​ൽ​കാ​തെ മ​ണി​ക്കൂ​റു​ക​ൾ ന​ട​ത്തി​ച്ചു എ​ന്നു​ള്ള പ​രാ​തി പ​രി​ഗ​ണി​ച്ചാ​ണു ക​മ്മി​ഷ​ൻ ഉ​ത്ത​ര​വ്.

Share this story