കൊച്ചിയിൽ രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; ഒരാൾക്ക് തലയിൽ വെട്ടേറ്റു, ഒരാൾക്ക് കുത്തേറ്റു
Jun 5, 2023, 14:59 IST

കൊച്ചി സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. ലഹരിമരുന്ന് സംഘങ്ങളാണ് ഏറ്റുമുട്ടിയതെന്നാണ് സംശയിക്കുന്നത്. ഏറ്റുമുട്ടലിൽ ഒരാളുടെ തലയ്ക്ക് വെട്ടേൽക്കുകയും മറ്റൊരാൾക്ക് കുത്തേൽക്കുകയും ചെയ്തു. പരുക്കേറ്റ മൂന്ന് പേരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഒരാളുടെ തലയിൽ വടിവാൾ ഉപയോഗിച്ചാണ് വെട്ടേറ്റത്. മട്ടാഞ്ചേരി സ്വദേശി സാബുവിനാണ് വെട്ടേറ്റത്. മട്ടാഞ്ചേരി സ്വദേശിയായ ഗഫൂറിന് വയറ്റിൽ കത്തി കൊണ്ടുള്ള കുത്തേറ്റു. സംഘർഷത്തിന് പിന്നാലെ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.