കണ്ണൂരിൽ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു

march

യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ച് കണ്ണൂരിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച മാർച്ചിനിടെ സംഘർഷം. പ്രതിഷേധക്കാരും പോലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കണ്ണൂർ ഡിസിസി ഓഫീസിന് മുന്നിൽ നിന്നും കണ്ണൂരിലെ നവകേരള സദസ് വേദിയിലേക്ക് നടന്ന പ്രതിഷേധ മാർച്ച് സ്റ്റേഡിയത്തിന് 50 മീറ്റർ മുന്നിൽ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ബാരിക്കേഡ് മാറ്റി അകത്തേക്ക് കടക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചതോടെ രണ്ട് തവണ പോലീസ് ജലപീരങ്കി പ്രയോഗിച്ചു

നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം പ്രവർത്തകർ സംഘടിച്ചെത്തി തടഞ്ഞു. ഒരു സംഘം പ്രവർത്തകർ ബാരിക്കേഡിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധക്കാരിൽ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. വനിതകളടക്കമുള്ളവരാണ് പ്രതിഷേധവുമായി എത്തിയത്.
 

Share this story