കാശ്മീരിലെ പൂഞ്ച് ജില്ലയിൽ ഏറ്റുമുട്ടൽ; ഒരൂ സൈനികന് പരുക്ക്
Jun 24, 2023, 11:50 IST

ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. നിയന്ത്രണരേഖ കടക്കാൻ ശ്രമിച്ച ഭീകരരുമായുണ്ടായ വെടിവെപ്പിൽ സൈനികന് പരുക്കേറ്റതായി അധികൃതർ അറിയിച്ചു. ജില്ലയിലെ ഗുൽപൂർ സെക്ടറിൽ നിയന്ത്രണ രേഖക്ക് സമീപമാണ് വെടിവെപ്പ് നടന്നത്. ഗുൽപൂർ സെക്ടറിലെ ഫോർവേഡ് റേഞ്ചർ നല്ലഹ് മേഖലയിലാണ് ഏറ്റുമുട്ടൽ
ആയുധധാരികളായ മൂന്ന് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സൈന്യം വെടിയുതിർക്കുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഒരു സൈനികന് പരുക്കേറ്രത്. ഭീകരർ സമീപത്തെ വനത്തിലേക്ക് കയറിയതായി സൈന്യം അറിയിച്ചു. കൂടുതൽ സൈന്യം മേഖലയിൽ എത്തി തെരച്ചിൽ നടത്തുകയാണ്.