സ്കൂട്ടറിൽ ലോറിയിടിച്ച് പത്താം ക്ലാസുകാരിക്ക് ദാരുണാന്ത്യം

Dead

പത്തംതിട്ട: സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്താംക്ലാസ് വിദ്യാർഥിനി മരിച്ചു. അങ്ങാടിക്കൽ നോർത്ത് മുക്കിനാൽ ഹൗസിൽ ജയ്സൺ-സജിന ദമ്പതികളുടെ മകൾ ജസ്നയാണ് (15) മരിച്ചത്. വി. കോട്ടയം ഭാഗത്തു നിന്നും അമിതവേഗത്തിൽ വന്ന ടിപ്പർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അമ്മയെ ഗുരുതര പരിക്കുകളോടെ മുത്തൂറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വള്ളിക്കാട് കൊച്ചാലുംമൂട് ജംഗ്ഷനിൽ വച്ചാണ് അപടമുണ്ടായത്. അമ്മയ്ക്കൊപ്പെം കൊച്ചാലുംമൂട് ട്യൂഷൻ സെന്‍ററിലേക്ക് പോകുന്നതിനിടെ, ടിപ്പർ ലോറി സ്കൂട്ടറിലിടിക്കുകയായിരുന്നു. പ്രമാടം നേതാജി സ്കൂൾ വിദ്യാർഥിനിയാണ് ജസ്ന.

Share this story