10ാം ക്ലാസുകാരനെ കാറിടിച്ച് കൊന്ന സംഭവം; ഒളിവിലായിരുന്ന പ്രിയരഞ്ജൻ അറസ്റ്റിൽ
Sep 12, 2023, 07:58 IST

തിരുവനന്തപുരം കാട്ടാക്കടയിൽ പത്താം ക്ലാസുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയരഞ്ജൻ പിടിയിലായി. തിരുവനന്തപുരം റൂറൽ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രിയരഞ്ജനെ പിടികൂടിയത്. തമിഴ്‌നാട് അതിർത്തിയിൽ നിന്നാണ് ഇയാൾ പിടിയിലായതെന്നാണ് വിവരം. പ്രതിക്ക് കൊല്ലപ്പെട്ട ആദിശേഖറിനോട് മുൻവൈരാഗ്യമുണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു. ഇയാൾ കുട്ടിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു
ക്ഷേത്രപരിസരത്ത് പ്രിയരഞ്ജൻ മൂത്രമൊഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തതാണ് വൈരാഗ്യത്തിന് കാരണം. വിദേശത്തായിരുന്ന പ്രിയരഞ്ജൻ ഓണം പ്രമാണിച്ചാണ് നാട്ടിലെത്തിയത്. കുട്ടിയെ കാറിടിച്ച് കൊലപ്പെടുത്തിയ ശേഷം ഇയാൾ കുടുംബത്തെയും കൂട്ടി ഒളിവിൽ പോകുകയായിരുന്നു.