അങ്കമാലിയിൽ കളിക്കുന്നതിനിടെ കഴുത്തിൽ ഷാൾ കുരുങ്ങി അഞ്ചാം ക്ലാസുകാരൻ മരിച്ചു
Jul 25, 2023, 15:24 IST

കളിക്കുന്നതിനിടെ കഴുത്തിൽ ഷാൾ കുരുങ്ങി അഞ്ചാം ക്ലാസുകാരൻ മരിച്ചു. അങ്കമാലി എടക്കുന്ന് ആമ്പലശ്ശേരി വീട്ടിൽ അനീഷിന്റെ മകൻ ദേവവർധനാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. മുറിയിൽ കുട്ടിയെ ഷാൾ കഴുത്തിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലിശ്ശേരി ഗവ. സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് ദേവവർധൻ.