മുഖ്യമന്ത്രിയും സിപിഎമ്മും ഉമ്മൻ ചാണ്ടിയുടെ കുടുംബത്തോട് മാപ്പ് പറയണം: വിഡി സതീശൻ

satheeshan

സോളാർ കേസിലെ പരാതിക്കാരി നൽകിയ കേസിൽ ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കി സിബിഐ നൽകിയ റിപ്പോർട്ട് കോടതി അംഗീകരിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ഉമ്മൻ ചാണ്ടിയോടും കുടുംബത്തോടും മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നാല് പോലീസ് സംഘങ്ങൾ പരാതിയിൽ കഴമ്പില്ലെന്ന് പറഞ്ഞിട്ടും ഉമ്മൻ ചാണ്ടിയെ വഷളാക്കണമെന്ന് കരുതിയാണ് പിണറായി വിജയൻ തട്ടിപ്പ് കേസിലെ പ്രതിയായ സ്ത്രീയെ വിളിച്ചുവരുത്തി പരാതി എഴുതി വാങ്ങി സിബിഐക്ക് വിട്ടതെന്ന് സതീശൻ പറഞ്ഞു

ജീവിച്ചിരിക്കുമ്പോഴും മരിച്ച ശേഷവും സിപിഎം ഉമ്മൻ ചാണ്ടിയെ വേട്ടയാടി. ഏഴ് വർഷം അധികാരത്തിലിരുന്നിട്ടും കേസിൽ എന്തെങ്കിലും തുമ്പ് കണ്ടെത്താനായോ. തെറ്റായ ആരോപണം ഉന്നയിച്ചതിലൂടെ പെൺമക്കൾ അടക്കമുള്ള ഉമ്മൻ ചാണ്ടിയുടെ കുടുംബം എത്രമാത്രം വേദന അനുഭവിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും സതീശൻ പറഞ്ഞു.
 

Share this story