മുഖ്യമന്ത്രിയും മന്ത്രിമാരും ബസിൽ മഞ്ചേശ്വരത്തേക്ക്; നവകേരള സദസ് ഉദ്ഘാടനം ഉടൻ
Nov 18, 2023, 15:28 IST

പിണറായി സർക്കാരിന്റെ നവകേരള സദസിന്റെ ഉദ്ഘാടനം അൽപ സമയത്തിനകം തുടക്കമാകും. മഞ്ചേശ്വരം പൈവളിഗെയിലെ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വേദിയിലാണ് ഉദ്ഘാടനം. കാസർകോട് ഗസ്റ്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിനായി പ്രത്യേകം തയ്യാറാക്കിയ ബസിലാണ് ഉദ്ഘാടന വേദിയിലേക്ക് എത്തുന്നത്. സദസിനെത്തുന്ന നാട്ടുകാരിൽ നിന്ന് രണ്ട് മണിയോടെ തന്നെ പരാതികൾ സ്വീകരിച്ച് തുടങ്ങിയിരുന്നു. ഇതിനായി ഉദ്ഘാടന വേദിയിൽ നിരവധി കൗണ്ടറുകൾ സജ്ജമാക്കിയിട്ടുണ്ട്