മുഖ്യമന്ത്രി സ്‌ഫോടനം നടന്ന കളമശ്ശേരി കൺവെൻഷൻ സെന്റർ സന്ദർശിച്ചു

kalamassery

മുഖ്യമന്ത്രി പിണറായി വിജയൻ കളമശ്ശേരിയിൽ സ്ഫോടനം നടന്ന സാമ്ര കൺവെൻഷൻ സെന്റർ സന്ദർശിച്ചു. ഡി.ജി.പി. അടക്കമുള്ള ഉന്നതോദ്യോഗസ്ഥരും മുഖ്യമന്ത്രിയ്ക്കൊപ്പമുണ്ട്. മന്ത്രിമാരായ കെ. രാജനും റോഷി അഗസ്റ്റിനും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. 

ഞായറാഴ്ച രാവിലെ 9.40ഓടെയാണ് കൺവെൻഷൻ സെന്ററിൽ സ്ഫോടനങ്ങളുണ്ടായത്. സംഭവത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും നിരവധിയാളുകൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. കൺവെൻഷൻ സെന്ററിലെ സന്ദർശനത്തിനു ശേഷം കളമശേരി മെഡിക്കൽ കോളജിലും മുഖ്യമന്ത്രി സന്ദർശനം നടത്തി. സർവകക്ഷിയോഗം കഴിഞ്ഞാണ് മുഖ്യമന്ത്രി കളമശേരിയിലേക്ക് എത്തിയത്.

Share this story