മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം തന്റെ വാഹനത്തിൽ മനപ്പൂർവം ഇടിച്ചെന്ന് കൃഷ്ണകുമാർ
Sep 1, 2023, 15:13 IST

മുഖ്യമന്ത്രി പിണറായി വിജയന് അകമ്പടി പോയ പോലീസ് വാഹനം തന്റെ വാഹനത്തെ മനപ്പൂർവം ഇടിച്ചെന്ന പരാതിയുമായി നടനും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമായ കൃഷ്ണ കുമാർ. കാർ റോഡിന്റെ ഒരുവശത്തേക്ക് ഇടിച്ചിട്ടു. വാഹനത്തിലുണ്ടായിരുന്ന പോലീസ് സേനാംഗങ്ങൾ മോശമായി പെരുമാറിയെന്നും കൃഷ്ണകുമാർ പന്തളം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു
പുതുപ്പള്ളിയിലേക്ക് പോകുകയായിരുന്നു. പന്തളം എത്തുന്നതിന് 20 മിനിറ്റ് മുമ്പാണ് സംഭവം. പോലീസ് ബസ് ഹോൺ അടിക്കുന്നുണ്ടായിരുന്നു. പക്ഷേ കാർ ഒതുക്കാൻ സ്ഥലമില്ലായിരുന്നു. കുറച്ചു മുന്നോട്ടു പോയി കാർ ഒതുക്കാമെന്ന് കരുതിയപ്പോൾ പോലീസ് ബസ് കാറിൽ ഇടിപ്പിക്കുകയായിരുന്നു
ബിജെപിയുടെ കൊടി കാറിൽ കണ്ടതിലുള്ള അസഹിഷ്ണുതയാണ് പോലീസുകാർക്ക്. മൊത്തം സേനക്ക് ചീത്തപ്പേരുണ്ടാക്കുന്ന പോലീസ് ഗുണ്ടകളാണ് ഇവർ എന്നും കൃഷ്ണകുമാർ പറഞ്ഞു.