പണ്ട് നാടുവാഴികൾ എഴുന്നള്ളുന്നത് പോലെയാണ് മുഖ്യമന്ത്രിയുടെ ആഡംബര ബസ് യാത്ര: വി മുരളീധരൻ

V Muraleedharan

മുഖ്യമന്ത്രിയുടെ നാടുവാഴി സദസാണ് ഇന്ന് ആരംഭിക്കുന്നതെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. പണ്ടുകാലത്ത് നാടുവാഴികൾ എഴുന്നള്ളുന്നത് പോലെ മുഖ്യമന്ത്രി ആഡംബര ബസിൽ നാടു ചുറ്റാൻ ഇറങ്ങുകയാണ്. പെൻഷന്റെ കാര്യത്തിലും കർഷകന്റെ കാര്യത്തിലും പ്രതിസന്ധികൾ നിലനിൽക്കുമ്പോഴുള്ള യാത്ര കേരളത്തിലെ പട്ടിണി പാവങ്ങളോടുള്ള വെല്ലുവിളിയാണ്. യാത്ര കഴിഞ്ഞ് വരുമ്പോൾ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ മ്യൂസിയത്തിൽ വെക്കുമെന്നും മുരളീധരൻ പറഞ്ഞു

ജനങ്ങളെ കാണിക്കാൻ കഴിയാത്ത എന്ത് സൗകര്യമാണ് ബസിലുള്ളതെന്ന് അറിയില്ല. സാധാരണക്കാരനെ കാണാൻ മുഖ്യമന്ത്രി സംഘടിപ്പിക്കേണ്ട യാത്രയാണോ ഇത്. ചരിത്രത്തിൽ ഈ നാടുവാഴിയെ ജനങ്ങൾ എങ്ങനെ രേഖപ്പെടുത്തുമെന്ന് വരും ദിവസങ്ങളിൽ അറിയാമെന്നും മുരളീധരൻ പറഞ്ഞു.
 

Share this story