മുഖ്യമന്ത്രി വായ മൂടിക്കെട്ടിയ പോത്ത്, തൊലിക്കട്ടി കൂടുതൽ: കെ സുധാകരൻ

sudhakaran

മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മുഖ്യമന്ത്രി വായ മൂടി കെട്ടിയ പോത്താണ്. തൊലിക്കട്ടിയുടെ കൂടുതൽ കൊണ്ടാണ് പുതുപ്പള്ളിയിൽ പ്രചാരണത്തിന് എത്തിയത്. തൊലിക്കട്ടി ഇല്ലെങ്കിൽ മുഖ്യമന്ത്രി എത്തില്ല. ജനങ്ങൾക്ക് അത്രത്തോളം അവമതിപ്പാണ് സർക്കാരിനോടുള്ളത്. സർക്കാർ വിരുദ്ധ വികാരം പുതുപ്പള്ളിയിൽ പ്രതിഫലിക്കും. 

മുഖ്യമന്ത്രിക്കെതിരെ സിപിഎമ്മിൽ തന്നെ അങ്കം തുടങ്ങി. പുതുപ്പള്ളിയിൽ ഉയർന്ന വ്യക്തിയാക്ഷേപങ്ങൾ ജനം വിലയിരുത്തും. വസ്തുത ജനങ്ങൾക്കറിയാം. പുതുപ്പള്ളിയിലേക്ക് ചരിത്ര വിജയമായിരിക്കും. റെക്കോർഡ് ഭൂരിപക്ഷമായിരിക്കും ലഭിക്കുകയെന്നും സുധാകരൻ പറഞ്ഞു.
 

Share this story