വളാഞ്ചേരിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കോളജ് അധ്യാപകൻ മരിച്ചു
Sep 17, 2023, 10:23 IST

മലപ്പുറം വളാഞ്ചേരിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കോളജ് അധ്യാപകൻ മരിച്ചു. പാലക്കാട് പട്ടാമ്പി ചെമ്പ്ര സ്വദേശി പ്രസാദാണ് മരിച്ചത്. ഇരിമ്പിളിയം പുറമണ്ണൂരിലെ സ്വകാര്യ കോളജിൽ ഫിസിക്‌സ് അധ്യാപകനായി ജോലി ചെയ്ത് വരികയായിരുന്നു അദ്ദേഹം. പുലർച്ചെ വളാഞ്ചേരി-മൂച്ചിക്കൽ ബൈപ്പാസിന് സമീപമാണ് അപകടമുണ്ടായത്.
ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ കടമുറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പുലർച്ചെ മൂന്ന് മണിയോടെ പരുക്കേറ്റ നിലയിൽ പ്രസാദിനെ കണ്ട പോലീസാണ് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.