വയനാട് ജീപ്പ് അപകടത്തിൽ മരിച്ചവർക്കുള്ള നഷ്ടപരിഹാരം വേഗത്തിലാക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

saseendran

വയനാട് കണ്ണോത്തുമല ജീപ്പ് അപകടത്തിൽ മരിച്ചവർക്കുള്ള നഷ്ടപരിഹാരം വേഗത്തിലാക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ദുരന്തത്തിന് ഇരകളായ പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിലുള്ളവർക്ക് പ്രത്യേക സഹായം നൽകും. നടപടികൾ വേഗത്തിലാക്കാൻ ജില്ലാ കലക്ടർക്ക് നിർദേശം നൽകിയതായും അപകടത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു

കണ്ണോത്തുമല തലപ്പുഴയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്നരയോടെയായിരുന്നു അപകടം. മക്കിമല ആറാം നമ്പർ കോളനിയിലെ റാണി, ശാന്ത, ചിന്നമ്മ, ലീല, ഷാജ, റാബിയ, ശോഭന, മേരി അക്ക, വസന്ത എന്നിവരാണ് മരിച്ചത്. തേയില തൊഴിലാളികളായിരുന്നു ഇവർ
 

Share this story