പി വി ശ്രീനിജന്റെ പരാതി: ഷാജൻ സ്‌കറിയയുടെ അറസ്റ്റിന് തടസ്സമില്ലെന്ന് കോടതി

shajan

മറുനാടൻ മലയാളിയുടെ ഉടമ ഷാജൻ സ്‌കറിയയുടെ അറസ്റ്റിന് തടസ്സമില്ലെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. പി വി ശ്രീനിജൻ എംഎൽഎ കൊടുത്ത കേസിലാണ് നടപടി. അറസ്റ്റ് തടയണമെന്ന ഷാജന്റെ ആവശ്യം കോടതി തള്ളി. ഷാജന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. 

മറുനാടൻ മലയാളി എന്ന ഓൺലൈൻ പോർട്ടൽ നിരന്തരം തന്നെ വ്യക്തിയാധിക്ഷേപം നടത്തുകയും വ്യാജ വാർത്ത ചമയ്ക്കുകയും ചെയ്യുന്നുവെന്നായിരുന്നു പി വി ശ്രീനിജന്റെ പരാതി. ആസൂത്രിതമായ അജണ്ടയുടെ ഭാഗമായാണ് ഇത്തരം വാർത്തകളുണ്ടാക്കുന്നതെന്നും ശ്രീനിജൻ പറഞ്ഞിരുന്നു.
 

Share this story