കൈക്കൂലി നൽകാത്തതിന്റെ പേരിൽ 12 വയസ്സുകാരന് ഡോക്ടർ ചികിത്സ നിഷേധിച്ചെന്ന് പരാതി

doctor

ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രിയിൽ കൈക്കൂലി നൽകാത്തതിന്റെ പേരിൽ 12 വയസ്സുകാരന് ഡോക്ടർ ചികിത്സ നിഷേധിച്ചെന്ന് പരാതി. സൈക്കിളിൽ നിന്ന് വീണു പരുക്കേറ്റ കുട്ടിയുമായി മണിക്കൂറുകൾ കാത്തുനിന്നിട്ടും അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്ന് മാതാപിതാക്കൾ പറയുന്നു

ഇന്നലെ രാവിലെ 11 മണിയോടെയാണ് സൈക്കിളിൽ നിന്നുവീണ മകനൊപ്പം വണ്ണപ്പുറം സ്വദേശി രാജേഷ് ജില്ലാ ആശുപത്രിയിൽ എത്തിയത്. ഡോക്ടറുടെ പരിശോധനയിൽ കൈക്ക് പൊട്ടലുണ്ടെന്ന് സ്ഥിരീകരിച്ചു. തുടർ ചികിത്സക്ക് പണം ആവശ്യപ്പെട്ടെന്നും ഇല്ലെന്ന് പറഞ്ഞപ്പോൾ അത്യാഹിത വിഭാഗത്തിൽ നിന്ന് ഇറക്കി വിട്ടെന്നുമാണ് പരാതി

മണിക്കൂറുകൾ പുറത്ത് കാത്തുനിന്നിട്ടും പ്രാഥമിക ശുശ്രൂഷ പോലും കുട്ടിക്ക് നൽകിയില്ല. സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാൽ കുട്ടിയുമായി മാതാപിതാക്കൾ വീട്ടിലേക്ക് മടങ്ങി. ചികിത്സാ നിഷേധത്തെ കുറിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു ആരോപണവിധേയനായ ഡോക്ടറുടെ പ്രതികരണം.
 

Share this story