തലശ്ശേരി ജനറൽ ആശുപത്രിയിൽ ഡോക്ടറെ രോഗി ആക്രമിച്ചതായി പരാതി; ഡോക്ടർമാർ പണിമുടക്കും
Jun 12, 2023, 10:25 IST

തലശ്ശേരി ജനറൽ ആശുപത്രിയിൽ രോഗി ഡോക്ടറെ ആക്രമിച്ചതായി പരാതി. വാഹനാപകടത്തെ തുടർന്ന് ഇന്നലെ അർധരാത്രി ജനറൽ ആശുപത്രിയിലെത്തിച്ച പാലയാട് പാറപ്രം സ്വദേശി മഹേഷാണ് ചികിത്സ നൽകുന്നതിനിടെ ഡോക്ടറെ ആക്രമിച്ചത്. പുലർച്ചെ രണ്ടരയോടെയാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്
ചികിത്സ നൽകുന്നതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ അമൃതയെ ഇയാൾ അസഭ്യം പറയുകയും കൈ വീശി അടിക്കുകയുമായിരുന്നു. ഡോക്ടർ പോലീസിൽ പരാതി നൽകി. മഹേഷ് മദ്യപിച്ചിരുന്നതായും ഡോക്ടറുടെ പരാതിയിൽ പറയുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് തലശ്ശേരിയിൽ ഉച്ചയ്ക്ക് ശേഷം ഡോക്ടർമാർ പണിമുടക്കും