സഹതടവുകാരുടെ പരാതി; ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ ജയിൽ മാറ്റി
Sep 15, 2023, 15:32 IST

പാറശാല ഷാരോൺ രാജ് വധക്കേസിലെ പ്രതി ഗ്രീഷ്മയെ ജയിൽ മാറ്റി. അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നും മാവേലിക്കര സ്‌പെഷ്യൽ ജയിലിലേക്കാണ് ഗ്രീഷ്മയെ മാറ്റിയത്. സഹതടവുകാരുടെ പരാതിയെ തുടർന്നാണ് ഗ്രീഷ്മയടക്കം രണ്ട് തടവുകാരെ അട്ടക്കുളങ്ങരയിൽ നിന്നും മാറ്റിയത്.
കാമുകനായ ഷാരോണിനെ ഒഴിവാക്കാൻ കഷായത്തിൽ വിഷം കലക്കി നൽകിയാണ് ഗ്രീഷ്മ കൊലപ്പെടുത്തിയത്. 2022 ഒക്ടോബർ 14നാണ് ഗ്രീഷ്മ വിഷം കലക്കിയ കഷായം ഷാരോണിന് കൊടുത്തത്. ഇതിന് പിന്നാലെ ശാരീരിക അസ്വസ്ഥത നേരിട്ട ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സക്കിടെ ഒക്ടോബർ 25ന് ഷാരോൺ മരിക്കുകയായിരുന്നു.