ഗ്രീൻവാലി അക്കാദമി കണ്ടുകെട്ടിയത് സംസ്ഥാന സർക്കാരിന്റെ മുഖത്തേറ്റ പ്രഹരം: കെ സുരേന്ദ്രൻ

K Surendran

പോപുലർ ഫ്രണ്ടിന്റെ ഏറ്റവും പ്രധാനപ്പെട്ട ആയുധ പരിശീലന കേന്ദ്രമായ മഞ്ചേരിയിലെ ഗ്രീൻവാലി എൻഐഎ കണ്ടുകെട്ടിയത് സംസ്ഥാന സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പോപുലർ ഫ്രണ്ട് നിരോധനത്തിന് ശേഷം മറ്റ് സംസ്ഥാനത്തൊക്കെ അവരുടെ സ്വത്തുവകകൾ കണ്ടുകെട്ടിയപ്പോൾ കേരളത്തിൽ അത് സംരക്ഷിക്കുകയായിരുന്നു പിണറായി സർക്കാർ. 

സിപിഎമ്മിന്റെ നിർദേശപ്രകാരമാണ് പോപുലർ ഫ്രണ്ടിനെതിരെ കേരളാ പോലീസ് മൃദുസമീപനം കൈക്കൊണ്ടത്. വോട്ട് ബാങ്ക് രാഷ്ട്രീയ താത്പര്യമാണ് ഇതിന് പിന്നിൽ. എന്നാൽ ഭീകരവാദത്തിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുന്ന കേന്ദ്രസർക്കാർ കർശന നടപടി എടുത്തതോടെ പോപുലർ ഫ്രണ്ടിനും അവരെ സംരക്ഷിക്കുന്നവർക്കും തിരിച്ചടിയുണ്ടായെന്നും സുരേന്ദ്രൻ പറഞ്ഞു.
 

Share this story