നന്ദകുമാറിന്റെ വെളിപ്പെടുത്തലിൽ പ്രതികൂട്ടിലാകുന്നത് കോൺഗ്രസ്; രണ്ട് പേർ ചെന്നിത്തലയും തിരുവഞ്ചൂരുമോ?
Updated: Sep 13, 2023, 12:20 IST

കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കി ദല്ലാൾ നന്ദകുമാറിന്റെ വെളിപ്പെടുത്തൽ. രണ്ട് മുൻ ആഭ്യന്തര മന്ത്രിമാർ നേട്ടം മോഹിച്ചെന്ന് നന്ദകുമാർ വെളിപ്പെടുത്തി. മുഖ്യമന്ത്രിയാകാൻ ഇരുവരും ഉമ്മൻ ചാണ്ടിയെ തേജോവധം ചെയ്തുവെന്നാണ് വെളിപ്പെടുത്തൽ. രമേശ് ചെന്നിത്തലയെയും തിരുവഞ്ചൂർ രാധാകൃഷ്ണനെയും ലക്ഷ്യമിട്ടാണ് നന്ദകുമാറിന്റെ വെളിപ്പെടുത്തലെന്നാണ് സംശയിക്കുന്നത്
തന്നെ സമീപിച്ചവരുടെ തെളിവുകൾ പക്കലുണ്ട്. അവരെല്ലാം മുൻ ആഭ്യന്തര മന്ത്രിമാരുടെ അടുത്തുള്ള വ്യക്തികളാണെന്നും നന്ദകുമാർ പറഞ്ഞു. സോളാർ കേസിൽ പരാതിക്കാരി പുറത്തുവിട്ട കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരുണ്ടെന്നും നന്ദകുമാർ പറഞ്ഞിരുന്നു. തന്നെ ശാരീരികമായി ഉമ്മൻ ചാണ്ടി ബുദ്ധിമുട്ടിച്ചു എന്നാണ് ആ കത്തിന്റെ തുടക്കമെന്നും നന്ദകുമാർ പറഞ്ഞു.