പട്ടി പരാമർശത്തിൽ കുടുങ്ങി കോൺഗ്രസ്; ലീഗിനെ അനുനയിപ്പിക്കാൻ ശ്രമവുമായി സുധാകരൻ

sudhakaran

മുസ്ലിം ലീഗിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെ കെ സുധാകരൻ നടത്തിയ പട്ടി പരാമർശം വിവാദമായ സാഹചര്യത്തിൽ അനുനയ നീക്കവുമായി കോൺഗ്രസ്. തന്റെ പരാമർശം ലീഗിനെയും ഇടി മുഹമ്മദ് ബഷീറിനെയും ഉദ്ദേശിച്ചല്ലെന്ന് സുധാകരൻ ലീഗ് നേതൃത്വത്തെ അറിയിച്ചു. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് പലതവണ പറഞ്ഞതാണെന്ന് സുധാകരന് ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം മറുപടി നൽകിയിരുന്നു

സിപിഎമ്മിന്റെ പലസ്തീൻ റാലിയിൽ പങ്കെടുക്കുമെന്ന ഇടി മുഹമ്മദ് ബഷീറിന്റെ പ്രസ്താവനയോട് പ്രതികരിക്കുന്നതിനിടെയാണ് സുധാകരന്റെ വിവാദ പരാമർശം വന്നത്. അടുത്ത ജന്മത്തിൽ പട്ടിയാകണമെന്ന് കരുതി ഇപ്പോൾ തന്നെ കുരയ്‌ക്കേണ്ടതില്ലെന്നായിരുന്നു സുധാകരന്റെ പരാമർശം.
 

Share this story