കോൺഗ്രസ് നടത്തിയത് ഭീകരപ്രവർത്തനം, മുഖ്യമന്ത്രിയെ അപായപ്പെടുത്താനായിരുന്നു നീക്കം: ഇ പി

ep

പഴയങ്ങാടി എരിപുരത്ത് യൂത്ത് കോൺഗ്രസ് നടത്തിയത് ഭീകരപ്രവർത്തനമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. മുഖ്യമന്ത്രിയെ അപായപ്പെടുത്തുകയായിരുന്നു ലക്ഷ്യം. കോൺഗ്രസ് ആസൂത്രണം ചെയ്ത് നടത്തിയ ആക്രമണമാണെന്നും ഇപി ജയരാജൻ പറഞ്ഞു. വടിയും കല്ലുമായാണ് അവരെത്തിയത്. ഇത് കേരളമായതു കൊണ്ട് ്‌വർക്കൊന്നും സംഭവിച്ചില്ലെന്നും ജയരാജൻ പറഞ്ഞു

ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളുടെ പരാമർശത്തിനും ഇ പി മറുപടി നൽകി. ലീഗിൽ പല വെള്ളവും തിളയ്ക്കുന്നുണ്ട്. ചില വെള്ളം തിളച്ച് ശരിയുടെ പക്ഷത്ത് വരും. കുഞ്ഞാലിക്കുട്ടി നല്ല നിലപാട് സ്വീകരിക്കുന്ന നേതാവാണ്. നവകേരള സദസിലേക്ക് മറ്റ് രാഷ്ട്രീയ പാർട്ടിയിൽപ്പെട്ട നേതാക്കൾ ഇനിയും വരുമെന്നും തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും കൂടുതൽ നേതാക്കൾ വരുമെന്നും ഇ പി പറഞ്ഞു.
 

Share this story